Advertisement

Monday, June 15, 2020

GRAVITY AND TIME -4

Gravity and Time 
part -4 




ദ്രവ്യത്തിന് സ്പേസ് -നെ വളയ്ക്കാന്‍ കഴിയുന്നതുപോലെ സമയത്തെ വളയ്ക്കാന്‍ കഴിയില്ലെ ?
                                    ഈ ചോദ്യത്തില്‍ ആണ് നമ്മള്‍ അവസാനം എത്തിനിന്നത് . 
തീര്‍ച്ചയായും സാധിയ്ക്കും . ഐന്‍സ്റ്റീന്‍ - നെ സംബന്ധിച്ചെടുത്തോളം ദ്രവ്യം മാറ്റം വരുത്തുന്നത് ,മൂന്ന് dimensions ഉള്ള സ്പേസ് -ല്‍ അല്ല മറിച്ച് നാലു 
dimensions ഉള്ള space - time ല്‍ ആണ് . മറ്റൊരു രീതിയില്‍ പറഞ്ഞാല്‍  ദ്രവ്യത്തിന്  സമയ ദൈര്‍ഘ്യത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാക്കാന്‍ കഴിയും . ഇതിനെ  gravitational time dilation എന്നു വിളിക്കും . ഒരുപക്ഷേ ഐന്‍സ്റ്റീന്‍ എന്ന പ്രതിഭയുടെ ഏറ്റവും മികച്ച ഒരു കണ്ടെത്തല്‍ ആയിരുന്നു അത് .  
    ഞാന്‍ ഒരുപോലയുള്ള രണ്ടു ക്ലോക്ക് എടുക്കുന്നു എന്നു കരുതുക , ഒന്നു ഞാന്‍ തറയിലും മറ്റൊന്നു ഒരു ടേബിള്‍ -ന്‍റെ പുറത്തും വെയ്ക്കുകയാണ് അങ്ങനെ ആണെങ്കില്‍ തറയില്‍ 
ഇരിക്കുന്ന ക്ലോക്കിനെ അപേക്ഷിച്ച് ടേബിള്‍ ന്‍റെ പുറത്തിരിക്കുന്ന ക്ലോക്ക് വേഗത്തില്‍ സഞ്ചരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ gravitational potential നുണ്ടായ മാറ്റം സമയത്തെ സ്വാധീനിച്ചു . 

അപ്പോള്‍ ചോദിക്കും അതെങ്ങന ശരി ആകും ? 
                               ഞാന്‍ എന്‍റെ ഒരു സുഹൃത്തിനെ പരിചയപ്പെടുത്താം . ഒരുപോലയുള്ള രണ്ടു ക്ലോക്കുകള്‍ ഞാന്‍ വാങ്ങി ഒന്നു  എന്‍റെ സുഹൃത്തിനെ ഏല്‍പ്പിച്ചിട്ടു അവനോടു  mount Everest-ന്‍റെ മുകളില്‍ താമസിക്കാന്‍ ആവശ്യപ്പെട്ടു  എന്‍റെ പാവം സുഹൃത്തു അതനുസരിച്ചു ,
 33000 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി എന്നു കരുതുക(😄😄) എന്‍റെ കയ്യിലുള്ള ക്ലോക്ക് സുഹൃത്തിന്‍റെ കയ്യിലുള്ള ക്ലോക്കിനെക്കാള്‍ ഒരു സെക്കന്‍ഡ് പിറകില്‍ ആയിരിക്കും മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എനിക്കു എന്‍റെ സുഹൃത്തിനെ അപേക്ഷിച്ച് ഒരു സെക്കന്‍ഡ് പ്രായം കുറവായിരിക്കും .




ആദ്യത്തെ ഉദാഹരണത്തില്‍ ക്ലോക്ക് ലെ സമയങ്ങള്‍ക്കു മാറ്റം ഉണ്ടായെങ്കിലും അത് കണക്കിലെടുക്കാന്‍ സാധിക്കാഞ്ഞതിനു കാരണം ഇപ്പോള്‍ മനസിലായിട്ടുണ്ടാകും എന്നു കരുതുന്നു .
ഈ കണക്കുകള്‍ time travel ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്,അത് മറ്റൊരു സന്ദര്‍ഭത്തില്‍ പറയാം . 

ഗ്രാവിറ്റി യ്ക്കു മാത്രമാണോ സമയത്തെ മാറ്റാന്‍ സാധിക്കുക?................................................. 

തുടരും .............. 



8 comments:

GRAVITY AND TIME -4

Gravity and Time  part -4  ദ്രവ്യത്തിന് സ്പേസ് -നെ വളയ്ക്കാന്‍ കഴിയുന്നതുപോലെ സമയത്തെ വളയ്ക്കാന്‍ കഴിയില്ലെ ?             ...