Advertisement

Friday, May 22, 2020

GRAVITY AND TIME -3

Gravity and time 

part - 3


  എന്തു കൊണ്ട് ഭൂമി സൂര്യനുമായ് കൂട്ടി  മുട്ടുന്നില്ല ?. ഈ ചോദ്യത്തില്‍ ആണ് നമ്മള്‍ അവസാനം എത്തിനിന്നത് . ഒരു പക്ഷേ എനിക്കു ഈ ചോദ്യത്തെ  തന്നെ ഇല്ലാതാക്കാന്‍ സാധിച്ചേക്കും . എങ്ങനെ എന്നല്ലേ ? .
ഈ ചോദ്യം ഉയര്‍ന്നു വന്നത്  ഐന്‍സ്റ്റീന്‍ - ന്‍റെ ഗ്രാവിറ്റി യെ വിവരിക്കാന്‍ ഉപയോഗിച്ച ഉദാഹരണത്തില്‍ നിന്നാണ് .റബര്‍ ഷീറ്റിലൂടെ വലിയ പന്തിന് ചുറ്റും  സഞ്ചരിക്കുന്ന ചെറിയ പന്ത് കുറച്ചു സമയത്തിന് ശേഷം വലിയ പന്തുമായ് കൂട്ടി മുട്ടുന്നു . കാരണം എന്തായിരിക്കാം ?
ചെറിയ പന്തിന്‍റെ വേഗത കുറഞ്ഞത് മൂലമാണ് ഇത് സംഭവിച്ചത് ,അതിനു കാരണം റബര്‍ ഷീറ്റ് ചെറിയ പന്തിലുണ്ടാക്കിയ ഘര്‍ഷണ ബലമാണ് .
ഈ ഘര്‍ഷണ ബലമോ മറ്റൊരുതരത്തില്‍ ഉള്ള ബലമോ ആ ചെറിയ പന്തില്‍ അനുഭവ പ്പെട്ടില്ല എന്നു കരുതുക എന്തായിരിക്കും സംഭവിക്കുക ? ഇപ്പോള്‍ ആദ്യത്തെ ചോദ്യത്തിന് പ്രസക്തി ഇല്ല .
ഐന്‍സ്റ്റീന്‍ - ന്‍റെ ഗ്രാവിറ്റിയ്ക്കു ഒരുപാട് വഴികള്‍ തുറന്നു തരാന്‍ കഴിഞ്ഞു. ദ്രവ്യത്തിന് സ്പേസ് ല്‍ കുഴികള്‍ ഉണ്ടാക്കാന്‍ സാധിയ്ക്കും എന്നു പറഞ്ഞു.
എങ്കില്‍ ഇനി അത്തരത്തില്‍ ഉള്ള ഒരു കുഴിയെ പറ്റി പറയാം .ഇതിന് ഒരു സവിശേഷത ഉണ്ട് ഏതൊരു വസ്തുവും ഇതിലേക്ക് വീഴുകയാണെങ്കില്‍ അത് എന്നന്നേക്കുമായ് നഷ്ടപെടും .അത് ഇനി പ്രകാശമാണെങ്കില്‍ പോലും! അതെ , ഇതിനെ black hole എന്നു വിളിക്കാം .
ആദ്യമൊക്കെ ഐന്‍സ്റ്റീന്‍ - ന്‍റെ കണക്കുകള്‍ പ്രവചിച്ച വസ്തുതയായിരുന്നു
എങ്കില്‍ ഇപ്പോള്‍ ഇതിന്‍റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട് . എന്തിന് ഏറെ പറയണം ഇതിന്‍റെ ചിത്രങള്‍ എടുക്കുവാന്‍ പോലും സാധിച്ചിട്ടുണ്ട് ( അതിനു ചൂറ്റുമുള്ള ഭാഗം എന്നു പറയുന്നതാകും കുറച്ചുകൂടി ശരി ...മറ്റൊരു സന്ദര്‍ഭത്തില്‍ പറയാം ).
black hole നെ പറ്റി കൂടുതല്‍ പറയുന്നതിന് മുന്‍പ് അത് എങ്ങനെ ഉണ്ടാകുന്നു എന്നു നോക്കാം .
ഒരു black hole ഉണ്ടാകണം എങ്കില്‍ വളരെ വലിയ അളവില്‍ സ്പേസ് നെ വളയ്ക്കേണ്ടതുണ്ട് .ഇത് എങ്ങനെ സാധ്യമാകും? അത് അറിയണമെങ്കില്‍  നക്ഷത്രങ്ങളിലേക്ക് പോകേണ്ടതുണ്ട് .
 സൂര്യന്‍ ഉള്‍പ്പെടെയുള്ള നക്ഷത്രങ്ങള്‍ ഊര്‍ജത്തെ പുറത്തുവിടുന്നത് അണുസംയോജനം (nuclear fusion ) വഴിയാണ് . കുറച്ചു കൂടി വ്യക്തമായ് പറഞ്ഞാല്‍ ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ കൂടി ചേര്‍ന്ന് ഒരു ഹീലിയം ന്യൂക്ലിയസ് ആകുന്ന പ്രവര്‍ത്തനം. ഇതിന്‍റെ ഫലമായ് വളരെ അധികം ഊര്‍ജം പുറത്തു വരുന്നു . നക്ഷത്രങ്ങള്‍ ഒരു സന്തുലനാവസ്ഥയിലാണ് നില നില്‍ക്കുന്നത് .അതായത്    അണുസംയോജനത്തിന്‍റെ ഫലമായ് ഉണ്ടാകുന്ന മര്‍ദ്ദം (pressure) പുറത്തേക്ക് പോകുവാന്‍ ശ്രമിക്കുമ്പോള്‍ ഗ്രാവിറ്റി മൂലമുള്ള  മര്‍ദ്ദം അതിനെ ഉള്ളിലേക്ക് വലിക്കുന്നു .ഇത്തരത്തില്‍ ഒരുപാട് കാലം  നക്ഷത്രങ്ങള്‍ നിലനില്ക്കും . ഒടുവില്‍ ഈ ഹൈഡ്രജന്‍മുഴുവന്‍ ഹീലിയമായ് മാറിയാലോ ?
അപ്പോള്‍ ഈ നക്ഷത്രം പുതിയ ഒരു അവസ്ഥയില്‍ എത്തും അതിനെ ചുവന്ന ഭീമന്‍ ( red giant) എന്നു വിളിക്കാം . ഈ സമയത്ത് നക്ഷത്രത്തിന്‍റെ
ആദ്യം പറഞ്ഞ സന്തുലനാവസ്ഥ ഇല്ലാതാകുന്നു .അതായത് പുറത്തേക്ക് ഉള്ള മര്‍ദ്ദം ഇല്ലാതാവുകയും എന്നാല്‍ ഗ്രാവിറ്റി മൂലം അകത്തെ അധികമായി മര്‍ദ്ദം ഉണ്ടാകുകയും ചെയുന്നു .ഈ മര്‍ദ്ദത്തിന്‍റെ ഫലമായി ഉള്ളിലുള്ള ദ്രവ്യം വീണ്ടും ചൂടാകുന്നു.  ഈ മര്‍ദ്ദത്തിന്‍റെയും താപത്തിന്‍റെയും ഫലമായ് ഉള്ളിലുള്ള ഹീലിയം സാന്ദ്രത കൂടിയ മറ്റു മൂലകങ്ങള്‍ ആയ് മാറുന്നു. ഇത് ഒടുവില്‍ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ  സംഭവത്തിന് കാരണമാകുന്നു " supernova" (type 2)   .ഈ സ്ഫോടനത്തിന്‍റെ ഒടുവില്‍ അവശേഷിക്കുന്നത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറം സാന്ദ്രത ഉള്ള  നക്ഷത്രത്തിന്‍റെ ഉള്‍ഭാഗം മാത്രമാണ് . അത് ചുറ്റുമ്മുള്ള അവശേഷിക്കുന്ന ദ്രവ്യത്തെ വിഴുങ്ങുവാന്‍ തുടങ്ങുന്നു .ഇങ്ങന ഒരു black hole ജന്‍മ്മം എടുക്കുന്നു .


ഐന്‍സ്റ്റീനെ സംബന്ധിച്ചെടുത്തോളം space ഉം time ഉം വെവ്വേറ കാര്യങ്ങള്‍ അല്ല മറിച്ച്   space-time എന്ന ഒറ്റ  വസ്തുതയാണ് . അപ്പോള്‍ ചോദിക്കാം "ദ്രവ്യത്തിന് സ്പേസ് നെ വളയ്ക്കാന്‍ സാധിക്കുന്നത് പോലെ സമയത്തെ  വളയ്ക്കാന്‍  സാധിക്കില്ലേ ?"
   തുടരും  ..............................

11 comments:

  1. I am expecting some questions about chandrasekhar limit😇😇😇😁😁😁

    ReplyDelete
  2. Replies
    1. എല്ലാ നക്ഷത്രങ്ങളും black hole ആകില്ല . ഒരു നക്ഷത്രം എങ്ങനെ മരിക്കണം എന്നു തീരുമാനിക്കുന്നത് അതിന്‍റെ മാസ്സ് ആണ്.
      ചെറിയ നക്ഷത്രങ്ങള്‍ (സൂര്യനെ പോലെ ) അവസാനം വെള്ള കുള്ളന്‍മ്മാര്‍ ആകാറാണ് പതിവ്(വൈറ്റ് ഡ്വാര്‍ഫ്) .വളരെ വലിയ മസ്സുള്ള നക്ഷത്രങ്ങള്‍
      മാത്രമാണു black hole ആകാറുള്ളത് . ഇവ്യ്ക്കിടയില്‍ മാസ്സ് ഉള്ളവ നൂട്രോണ്‍ സ്റ്റാര്‍ ആകുന്നു . സൂര്യനെ ക്കാള്‍ 1.39 മടങ്ങ് മസ്സോ അതില്‍ കൂടുതലോ ഉള്ളവയാണ് ഇത്തരത്തില്‍
      നൂട്രോണ്‍ സ്റ്റാര്‍ ആകുന്നത്. ഇതിനെ ചന്ദ്രശേകര്‍ ലിമിറ്റ് എന്നു പറയുന്നു. സൂര്യനെ ക്കാള്‍ 1.5 മടങ്ങോ അതില്‍ കൂടുതല്‍ മസ്സോ ഉള്ളവ അവസാനം balck hole ആകുന്നു . അതിനെ
      tolman-oppenheimer-volkoff ലിമിറ്റ് എന്നു പറയാം .

      Delete
  3. Palathilum oru clarity kity varunn.. Good effort..

    ReplyDelete

  4. The Chandrasekhar limit is the maximum mass of a stable white dwarf star ( only exist after the supernova).The currently accepted value of the Chandrasekhar limit is about 2.765×10^30 kg.Those with masses up to the limit remain stable as white dwarfs. The limit was named after Subrahmanyan Chandrasekhar.

    ReplyDelete

GRAVITY AND TIME -4

Gravity and Time  part -4  ദ്രവ്യത്തിന് സ്പേസ് -നെ വളയ്ക്കാന്‍ കഴിയുന്നതുപോലെ സമയത്തെ വളയ്ക്കാന്‍ കഴിയില്ലെ ?             ...