Advertisement

Sunday, May 17, 2020

GRAVITY AND TIME -2

Gravity  and time 

part -2


         ഐന്‍സ്റ്റീന്‍ - ന്‍റെ  ഗ്രാവിറ്റി എന്ന കാഴ്കപ്പാട് മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഐന്‍സ്റ്റീന്‍-നെ സംബന്ധിച്ചെടുത്തോളം ഗ്രാവിറ്റി എന്നത്ബലമല്ല മറിച്ച് നാലു dimension ഉള്ള space-time ല്‍  ദ്രവ്യത്താലോ (matter),ഊര്‍ജത്താലോ (energy) ഉണ്ടാകുന്ന ആകൃതി വ്യത്യാസം ആണ് .
കുറച്ചുകൂടി ലഘൂകരിക്കാം ,ആദ്യം തന്നെ സ്പേസ് എന്താണ് എന്നു പറയാം . അതിനു വേണ്ടി നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും
എടുത്തു മാറ്റുന്നു എന്നു കരുതുക .അതായത് നിങ്ങള്‍ നിലയുറപ്പിച്ചു നില്‍ക്കുന്ന ഭൂമിയേയും അതിനു ചുറ്റുമുള്ള ഗ്രഹങ്ങളെയും  സൂര്യന്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹത്തെയും നഗ്ന്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത അവസാന കണിക (atom)യും മാറ്റുന്നു എന്നു കരുതുക .എന്തായിരിക്കും അവശേഷിക്കുക ?
"ശൂന്യത " മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ empty space. നാം ഉള്‍പ്പെടുന്ന പ്രപഞ്ചത്തിലെ എല്ലാ  ദ്രവ്യത്തെയും ഊര്‍ജത്തെയും ഉല്‍കൊള്ളുന്ന എന്നാല്‍ മനുഷ്യന്‍റെ  അന്വേഷണനങ്ങള്‍ക്ക് ഇതുവരെയും പിടി നല്‍കാത്ത ഒരുപാട് സവിശേഷതകള്‍ ഒളുപ്പിച്ചു വെച്ചിട്ടുള്ള ഒന്നാണ് സ്പേസ് .
                സ്പേസ് എല്ലായിടത്തും ഉണ്ട്, ഒരുപക്ഷേ ഏറ്റവും ചെറിയ ആറ്റത്തിന്‍റെ ഭൂരിഭാഗവും സ്പേസ് ആണ് .നമ്മള്‍ക്ക് ചുറ്റുമുള്ള സ്പേസ് നെ ഒരു മല്‍സ്യത്തിന്  ചുറ്റുമുള്ള ജലവും ആയ് തരതമ്യം ചെയ്യാം . മല്‍സ്യം അതിനു ചുറ്റുമുള്ള ജലത്തെ പറ്റി അധികം ചിന്തിക്കാതെ അതിന്‍റെ  ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു ഇത്തരത്തില്‍ തന്നെ ആണ് നമ്മളെ സംബന്ധിച്ചെടുത്തോളം സ്പേസ് ഉം .

                    ഐന്‍സ്റ്റീന്‍ന്‍റെ  കാഴ്കപ്പാടില്‍ സ്പേസ്എന്നത് ദ്രവ്യത്തെയും ഊര്‍ജത്തെയും  ഉള്‍കൊള്ളുന്ന ഒരു വസ്തുത മാത്രമല്ല . മറിച്ച് അതിനു അതിന്‍റെതായ സ്വഭാവ സവിശേഷതകളും ഉണ്ട് ,  ദ്രവ്യത്തി ന്‍റെ  സാന്നിധ്യത്തില്‍ അതിനു മാറ്റം സംഭവിക്കാറുണ്ട് .
അതെങ്ങനെ സംഭവിക്കും ?
  ഇത് മനസിലാക്കാനായ് സ്പേസ് എന്ന 3 dimension ഉള്ള വസ്തുതയെ
2 dimension ഉള്ള ഒന്നായി കരുതാം .അതായത്  സ്പേസ്  തല്‍കാലം ഒരു റബര്‍
ഷീറ്റ് ആണെന്ന് കരുതുക .ഈ റബര്‍ ഷീറ്റിനെ നിവര്‍ത്തി വെച്ച് അതിനു മുകളിലൂടെ ഒരു പന്ത് ഉരുട്ടി വിടുന്നു എന്നു കരുതുക .ആ പന്ത് നേര്‍ രേഖയില്‍ സഞ്ചരിക്കുന്നതായ് കാണാം


ഇതേ ഷീറ്റിന്‍റെ  മധ്യ ഭാഗത്ത് കുറച്ചു ഭാരം കൂടിയ ഒരു പന്ത് വെയ്ക്കുന്നു അതിനു ശേഷം ആദ്യം ഉപയോഗിച്ച അതേ പന്ത് വീണ്ടും ഉരുട്ടി വിടുന്നു എന്നു കരുതുക .ഇപ്പോള്‍ ആ പന്ത് നേര്‍ രേഖയില്‍ സഞ്ചരിക്കുമോ ?

ഇല്ല ,കാരണം ഭരമുള്ള പന്ത് റബര്‍ ഷീറ്റില്‍ അതിനു ചുറ്റും ഒരു  താഴ്ച ഉണ്ടാക്കും ഇതിന്‍റെ ഫലമായ് ചെറിയ പന്തിന് വലിയ പന്തിന് ചുറ്റും ഉള്ള ചരിഞ്ഞ പ്രതലത്തിലൂടെ സഞ്ചരിക്കേണ്ടതായ് വരും .


   ഇനി ഞാന്‍ ഈ റബര്‍ ഷീറ്റിന് ഒരു സവിശേഷത കൂടി നല്കാം .ഈ റബര്‍ ഷീറ്റ് നെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല എന്നു കരുതുക . അതായത് ഇപ്പോള്‍ നിങ്ങള്‍ക്കു ആ രണ്ടു പന്തുകള്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ .
ചുരുക്കത്തില്‍ ആ വലിയ പന്തിന് ചുറ്റും ചെറിയ പന്ത് ഭ്രമണം ചെയ്യുന്നതായ് കാണാന്‍ സാധിയ്ക്കും .ഇതരത്തില്‍ ആണ്  ഐന്‍സ്റ്റീന്‍ -ന്‍റെ കാഴ്കപ്പാടില്‍ ഗ്രാവിറ്റി പ്രവര്‍ത്തിക്കുന്നത്.
അപ്പോള്‍ നിങ്ങളുട മനസില്‍ ഉണ്ടാകുന്ന ഒരു ചോദ്യമാണ് ഇത്തരത്തില്‍ ആണ് ഗ്രാവിറ്റി എങ്കില്‍ ചെറിയ പന്ത് കുറച്ചു സമയം  ഭ്രമണം ചെയ്ത ശേഷം വലിയ പന്തുമായ് കൂട്ടി മുട്ടിയത്  പോലെ സൂര്യനുമായ് ഭൂമി കൂട്ടി മുട്ടാത്തത് എന്തു കൊണ്ട് ?.............
                                           തുടരും ....................
     

12 comments:

  1. Awaits more...pettenu relate cheyan pattunna reethiyilanu explanation

    ReplyDelete
  2. Thank you for your kind words and encouragement, they mean a lot and I truly appreciate it!. Sure aayittum itharathil explain cheyyan sremikkam

    ReplyDelete
  3. അറിഞ്ഞിടുമ്പോൾ അറിയാം നമ്മൾക്കറിയാൻ ഒത്തിരി ബാക്കി ! Waiting for more ...

    ReplyDelete
  4. അവതരണ ശൈലി വളരെ ലളിതമായതിനാൽ എല്ലാവർക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നു.

    ReplyDelete
  5. Good presentation skills. Awaiting for your next part.

    ReplyDelete
  6. Thank u sir for ur wonderful ideas..... Really a genius u are 😍😍😍...
    ..

    ReplyDelete
  7. Keep going on..... ���� great job ������

    ReplyDelete

GRAVITY AND TIME -4

Gravity and Time  part -4  ദ്രവ്യത്തിന് സ്പേസ് -നെ വളയ്ക്കാന്‍ കഴിയുന്നതുപോലെ സമയത്തെ വളയ്ക്കാന്‍ കഴിയില്ലെ ?             ...