gravity and time
part-1
നിങ്ങള്‍ക്കു വ്യായാമം ചെയ്യാതെ ഭാരം കുറയ്ക്കണം എന്നുണ്ടോ ? നിങ്ങളുടെ സുഹൃത്തിനെകാള് പ്രായം കുറയണം എന്നുണ്ടോ ? ചിലപ്പോള്‍ ഫിസിക്സ്നു ഒരുപക്ഷേ നിങ്ങളെ സഹായിക്കാന്‍ സാധിച്ചേക്കും.
ഈ ഒരു പ്രവര്‍ത്തിയില്‍ ഗ്രാവിറ്റിയുട എല്ലാ നിഗൂഡതകളും ഒളിഞ്ഞിരുപ്പുണ്ട്.എന്തു കൊണ്ടാണ് ഒരു വസ്തു താഴേയ്ക്ക് പതിക്കുന്നത് ?
ഒരു തൂവലും നാണയവും ഒരേ സമയം താഴേക്കു ഇട്ടാല്‍ ആദ്യം താഴെ എത്തുന്നത് നാണയം ആണ് അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും നാണയത്തിന് ഭാരം കൂടുതല്‍ ആയതിനാല്‍ ആയിരിയ്ക്കും അത് ആദ്യം താഴെ എത്തിയത് എന്ന് . എന്നാല്‍ അങ്ങന ആണോ?.
മറ്റൊരു സന്ദര്‍ഭം പരിഗണിക്കാം ഒരേ ഭരമുള്ള രണ്ടു കുടകള്‍
ഒന്നു നിവര്‍ത്തിയതും മറ്റൊന്നു നിവര്‍ത്താത്തതും അവ ഒരേ സമയം താഴേക്കു ഇട്ടാല്‍ ആദ്യം താഴെ എത്തുന്നത് നിവാര്ത്താത്ത കുട ആണ് .അപ്പോള്‍ ആദ്യത്തെ നിഗമനം തെറ്റാണ് . രണ്ടു സന്ദര്‍ഭങ്ങളിലെയും വേഗ വ്യത്യാസത്തിന് കാരണക്കാരന്‍ വായുവിന്റെ ഘര്‍ഷണ ബലമാണ് (air resistance). അപ്പോള്‍ ഭാരമല്ല മറിച്ച് ആകൃതി ആണ് രണ്ടു സന്ദര്‍ഭങ്ങളിലും വേഗതയെ സ്വാധീനിച്ചത് . അതായത് നിങ്ങള്‍ ചുറ്റുമുള്ള വായുവിനെ നീക്കം ചെയ്താല്‍ എല്ലാ വസ്തുക്കളും ഒരേ സമയം താഴേക്കു പതിക്കും. ഇത്തരത്തില്‍ ഭൂമിഎല്ലാവസ്തുക്കളെയുംആഘര്ഷിക്കുന്നു .ഇതു തന്നയാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചെയ്യുന്നത് .ഇതിനെ ഗ്രാവിറ്റി എന്നു വിളിക്കുന്നു.ന്യൂടന്-നു തന്റെ ഈ കാഴ്ചപ്പാട് കൊണ്ട് പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളുകള്‍ ഒരു പരിധി വരെ അഴിക്കാന്‍ സാധിച്ചു . നൂറ്റാണ്ടുകള്‍ക്ക്
മുന്‍പ് നിലവില്‍ വന്ന അദ്ദേഹത്തിന്റെ നിയമങ്ങളും ചലന സമവാക്യങ്ങളും പല മേഖലകളില്‍ ഇപ്പൊഴും ഉപയോഗിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം .
എന്തൊക്കയായാലും ഗ്രാവിറ്റി എന്താണു എന്നുള്ള വ്യക്തമായ ഉത്തരം ന്യൂടന് നും നല്കാന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിയമങ്ങള്‍ എങ്ങനെ വസ്തുകള്‍ ഗ്രാവിറ്റി യുടെ അടിസ്ഥാനത്തില്‍ സഞ്ചരിക്കുന്നു എന്നു വിവരിച്ചു .പക്ഷേ എന്തുകൊണ്ട് ഗ്രാവിറ്റി ഉണ്ടാകുന്നു എന്നോ അത് ശെരിക്കും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നോ അദ്ദേഹത്തിന് വിവരിക്കാന്‍ സാധിച്ചില്ല ഇവയുടെ എല്ലാം ഉത്തരങ്ങള്‍ക്കു 250 വര്‍ഷത്തോളം കാത്തിരിക്കേണ്ടതായീ വന്നു .
1900- ന്റ്റെ തുടക്കത്തില്‍ എയിന്സ്റ്റിന് 250 വര്‍ഷം പഴക്കമുള്ള സമസ്യ യ്ക്കു ഉത്തരം കണ്ടെത്തി " പ്രപഞ്ചത്തില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത് പ്രകാശമാണ് ".അപ്പോള്‍ ചോദിക്കും ഈ കണ്ടെത്തല്‍ ഗ്രാവിറ്റി എന്താണെന്ന് ഉള്ള ചോദ്യത്തിന് ഉത്തരമാകുന്നത് എങ്ങനെ?. അതിനു വേണ്ടി നമ്മള്‍ക്ക് ഒരു സന്ദര്‍ഭം പരിഗണിക്കാം . ഒരു ദിവസം സൂര്യന് പെട്ടന്നു ഇല്ലാതാകുന്നു എന്നു കരുതുക . നമ്മുട ഭൂമി ഉള്‍പ്പെടുന്ന ഗ്രഹങ്ങള്‍ക്ക് എന്തു സംഭവിക്കും ?. ന്യൂടന് ന്റ്റെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സൂര്യന് ഇല്ലാതാവുകയാണ് എങ്കില്‍ അപ്പോള്‍
തന്നെ ഗ്രഹങ്ങള്‍ അവയുടെ ഭ്രമണ പാതയില്‍ (orbit) നിന്നും ദൂരേക്ക് തെറിച്ചു പോകും (tangential direction). മറ്റൊരു രീതിയില്‍ പറയുക ആണ് എങ്കില്‍ ന്യൂടന് നെ സംബദ്ധിച്ചെടുത്തോളം ഗ്രാവിറ്റി എന്നത് തല്ഷണം (instantaneous) പ്രവര്‍ത്തിക്കുന്ന ഒന്നാണ് .അതായത് സൂര്യന് ഇല്ലാതാവുകയാണ് എങ്കില്‍ ആ നിമിഷം തന്നെ നമ്മള്‍ക്ക് അത് അറിയുവാന്‍ സാധിയ്ക്കും .
എന്നാല്‍ എയിന്സ്റ്റിന് നെ സംബദ്ധിച്ചെടുത്തോളം ഇതില്‍ വലിയ ഒരു പ്രശ്നം ഉയര്‍ന്നു വന്നു .പ്രപഞ്ചത്തില്‍ ഒന്നും തന്നെ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കില്ല മാത്രമല്ല പ്രകാശത്തിന് സഞ്ചരിക്കാന്‍
സമയം ആവശ്യമാണ് ( പ്രകാശം എന്നത് തല്ഷണം സംഭവിക്കുന്ന ഒന്നല്ല ). സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പ്രകാശം എത്താന്‍ ഏകദേശം 8 മിനുറ്റ് ഓളം വേണം . പക്ഷേ പ്രകാശത്തെ കാള്‍ വേഗത്തില്‍
ഒന്നിന്നും സഞ്ചരിക്കാന്‍ കഴിയില്ല ,അത് ഇനി ഗ്രാവിറ്റി ആണെങ്കില്‍ പോലും . അങ്ങനെ എങ്കില്‍ സൂര്യന് ഇല്ലാതായാല്‍ 8 മിനിറ്റ് കഴിയാതെ നമ്മള്‍ക്ക് അത് അറിയാന്‍ കഴിയില്ല അപ്പോള്‍ എങ്ങനെ തല്ഷണം
ഗ്രഹങ്ങള്‍ക്കു ഭ്രമണ പാതയില്‍ വ്യതിയാനം സംഭവിക്കും ?. അങ്ങനെ എങ്കില്‍ എയിന്സ്റ്റിന് നെ സംബദ്ധിച്ചെടുത്തോളം 250 വര്‍ഷം പഴക്കമുള്ള ന്യൂടന് ന്റ്റെ ഗ്രാവിറ്റി യെ പറ്റിയുള്ള കാഴ്ചപ്പാട് തെറ്റാണ് .
ഗ്രാവിറ്റി യെ പറ്റിയുള്ള ഒരു പുതിയ വിവരണം കൊണ്ടുവരേണ്ടതായുണ്ട് അതില്‍ ഗ്രാവിറ്റി ഒരിയ്ക്കലും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനും പാടില്ല .നീണ്ട 10 വര്‍ഷത്തെ ചിന്തകള്‍ക്കു
ഒടുവില്‍ എയിന്സ്റ്റിന് ഗ്രാവിറ്റി യെ മെച്ചപ്പെട്ട രീതിയില്‍ വിവരിക്കുന്നതില്‍ വിജയിച്ചു .
തുടരും ......................
വളരെ മികച്ച ഒരു ഇത്... എപ്പിസോഡിന്റ പോക്ക് കണ്ടിട്ട് നന്ദു ശാസ്ത്രജ്ഞൻ വീണ്ടും സമയം എന്ന ടോപ്പിക്കിലേക്ക്ആആണെന്ന് തോന്നുന്നു.. എന്തായാലും കട്ട വെയ്റ്റിംഗ് next episode
ReplyDeleteGood. Waiting for upcoming contents.
ReplyDelete24 watch kandu pidukuodeyyy. Enthyalum nice aytunda da. Waiting for next episode...
ReplyDeleteAccording to me,same like the situation of droping a feather and key. There is some resistance that caused the delay (air friction). Similarly the delay of 8 mins is caused due to some resistance in trajectory. If that resistance can be presumably removed then gravity and light becomes instantaneous.
ReplyDeleteനിങ്ങളുടെ സുഹൃത്തിനെകാള് പ്രായം കുറയണം എന്നുണ്ടോ ? ചിലപ്പോള്‍ ഫിസിക്സ്നു ഒരുപക്ഷേ നിങ്ങളെ സഹായിക്കാന്‍ സാധിച്ചേക്കും. Awaiting for your reasonable and logical answer.
ReplyDeleteI will try my best 🤗
ReplyDelete